കൊച്ചി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ഇടപ്പള്ളി ഈസ്റ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും കലാസന്ധ്യയും നടത്തി. ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിൽ ഡോ. ഉഷ കിരൺ ഉല്ഘാടനം ചെയ്തു. ഒ.എ. ഖാദർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.യു ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ഡി.ജി. സുരേഷ്,സെക്രട്ടറി പി.കെ. വേണു, പി.കെ. സുധൻ, കൃഷ്ണൻ കുട്ടമത്ത്,സെബാസ്റ്റ്യൻ പൂതമ്പിള്ളി, കെ. സുശീല, എം.ഇ നാരായണൻ, കെ.ജെ. അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. തുടർന്ന് പെൻഷണർമാരും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.