കാലടി: ടൗൺ റെസിഡന്റ്‌സ് അസോസിയേഷന്റെ 16-ാമത് വാർഷികവും കുടുംബസംഗമവും ഇന്ന് കാലടി പാരിഷ് ഹാളിൽ നടക്കും. ഉച്ചയ്ക്ക് 2മുതൽ വിനോദ പരിപാടികൾ, നേത്രദാനത്തെ കുറിച്ച് അങ്കമാലി എൽ.എഫ്. ആശുപത്രിയിലെ നേത്ര ബാങ്ക് കോർഡിനേറ്റർ ജയേഷ് പാറക്കൽ നൽകുന്ന സന്ദേശം, ഡി. ഹരികുമാർ നയിക്കുന്ന മോട്ടിവേഷണൽ ക്ലാസ്, ഫാമിലി ആക്ടിവിറ്റി, പൊതുസമ്മേളനം, കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവ നടക്കും. പ്രസിഡന്റ്‌ ജെസ്റ്റോ പോൾ, സെക്രട്ടറി കെ. ഷൈൻ, ട്രഷറർ കെ.ഇ. ബേബി എന്നിവർ പ്രസംഗിക്കും.