കാലടി: പി.ജെ. ആന്റണി ജന്മശതാബ്ദി ആചരണവും കാലടി പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.കെ. അനന്തൻപിള്ള അനുസ്മരണവും മറ്റൂർ ഫാർമേഴ്‌സ് ബാങ്ക് ആഡിറ്റോറിയത്തിൽ നടന്നു. റോബർട്ട് ഓവൻ കോ ഓപ്പറേറ്റീവ് ലൈബ്രറിയുടെയും കെ.പി.ജി ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിലായിരുന്നു അനുസ്മരണ പരിപാടി. ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി മുഖ്യാതിഥിയായി. ബാങ്ക് പ്രസിഡന്റ് കെ.എ. ചാക്കോച്ചൻ അദ്ധ്യക്ഷത വഹിച്ചു. കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.ധർമ്മരാജ് അടാട്ട്, കെ.പി.ജി ട്രസ്റ്റ് സെക്രട്ടറി കെ.കെ. ഗോപി, അഡ്വ. എം.വി. പ്രദീപ് എന്നിവർ പ്രസംഗിച്ചു. നിർമ്മാല്യം സിനിമ പ്രദർശിപ്പിച്ചു.