കാലടി: ലിബറലിസത്തിലൂടെ പുതുതലമുറയെ മുന്നോട്ട് നയിക്കാൻ ഫാമിലി കോൺഫറൻസ് ശ്രീമൂലനഗരത്തു വച്ചു നടക്കും. ചൂഷണങ്ങൾ,കുറ്റകൃത്യങ്ങൾ, ലഹരി, സ്ത്രീപീഡനം,സാമ്പത്തിക തട്ടിപ്പുകൾ, ആത്മഹത്യ എന്നീ വിഷയങ്ങൾ ചർച്ചയാകും. പണ്ഡിത സഭ ലജ്നത്തുൽ ബുഹൂസിൽ ഇസ്ലാമിയ സംസ്ഥാന കൺവീനർ ശെമീർ മദീനി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജാബിർ മൂസ അദ്ധ്യക്ഷനാകും. യൂത്ത് ജില്ലാ പ്രസിഡന്റ് യൂസഫ് അലി സ്വലാഹി, സ്റ്റുഡന്റസ് ജില്ലാ സെക്രട്ടറി ആഷിക്ക് എന്നിവർ പങ്കെടുക്കും. ജനറൽ സെക്രട്ടറി ടി .കെ അഷ്‌റഫ്‌ മുഖ്യ പ്രഭാഷണം നടത്തും. കെ. താജുദ്ധീൻ സ്വലാഹി,​ ശിഹാബ് എടക്കര,​ മുജാഹിദ് ബാലുശേരി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.