കളമശേരി: മുപ്പത്തടം സഹകരണബാങ്കിൽ സ്റ്റുഡന്റ്‌സ് മാർക്കറ്റ് ആരംഭിച്ചു. കൺസ്യൂമർ ഫെഡറേഷൻ സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന വിപണികളുടെ ഭാഗമാണിത്. ബാങ്കിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് വി.എം. ശശി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.ജി. വേണുഗോപാൽ അദ്ധ്യക്ഷനായി. സെക്രട്ടറി പി.എച്ച്. സാബു, കെ.ജെ. സെബാസ്റ്റ്യൻ, ആർ. രാജലക്ഷ്മി, അനിൽ എസ്.എഫ്. എന്നിവർ സംസാരിച്ചു.