അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ എൻ.സി.സി മേഖല ക്യാമ്പിന് തുടക്കമായി. മേജർ ദ്വീൻ പോൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അമ്പതോളം സ്ഥാപനങ്ങളിൽ നിന്നായി 650 എൻ.സി.സി കേഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. കാര്യക്ഷമത പരിശീലനത്തിന് പുറമെ ഫയർ ഫോഴ്സ് പരിശീലനം, മോക്ക് ഡ്രിൽ, സി.പി.ആർ പരിശീലനം, വ്യക്തിത്വ വികസനം, ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ ക്‌ളാസുകൾ നടക്കും. പതിനെട്ടിന് രക്തദാന ക്യാമ്പും ഒരുക്കിയിട്ടുണ്ട്. ഫിസാറ്റിൽ ഇതു രണ്ടാം തവണയാണ് വാർഷിക എൻ.സി.സി മേഖല ക്യാമ്പ് സംഘടിപ്പിക്കുന്നത്. എട്ട് ബറ്റാലിയനിൽ നിന്ന് വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ക്യാമ്പ് മെയ് 19ന് സമാപിക്കും.