ആലുവ: പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ പാസ്‌പോർട്ട് സേവന കേന്ദ്രത്തിന് മുന്നിൽ ഒരു വർഷമായി ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ. ചരിഞ്ഞു മണ്ണിൽ പൂണ്ടാണ് ഇരുചക്രവാഹനം കിടക്കുന്നത്. വാഹനം തിരിച്ചറിയാനുള്ള നമ്പർ ബോർഡും കാലക്രമേണ നഷ്ടപ്പെട്ടു. നടപ്പാതക്കും ടാറിംഗ് റോഡിനും ഇടയിൽ ചരിഞ്ഞു കിടക്കുന്ന ബൈക്കിൽ പ്ലാസ്റ്റിക് കുപ്പികളടക്കം പാഴ് വസ്തുക്കൾ കുടുങ്ങിക്കിടക്കുകയാണ്. മോഷ്ടിച്ച ബൈക്ക് പെട്രോൾ തീർന്നിട്ടോ മറ്റോ പാതിവഴിയിൽ ഉപേക്ഷിച്ചതാകാനാണ് സാദ്ധ്യത.