ആലുവ: ഐ.എം.എക്ക് സമീപം പൈപ്പ് ലൈൻ റോഡിൽ വാട്ടർ അതോറിട്ടി സ്ഥാപിച്ച ക്രോസ് ബാർ ഒരു മാസത്തിനിടെ നാലാമതും നിലംപൊത്തി. കഴിഞ്ഞ 4ന് തകർത്ത ക്രോസ് ബാർ വ്യാഴാഴ്ച വൈകിട്ട് പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് വീണ്ടും വാഹനം ഇടിച്ച് തകർന്നത്.
നേരത്തെ ക്രോസ് ബാർ തകർന്നപ്പോഴേല്ലാം വാഹന ഉടമകൾ വാട്ടർ അതോറിട്ടി അധികൃതരുടെ അനുമതിയോടെ സ്വന്തം ചെലവിൽ അറ്റകുറ്റപ്പണി ചെയ്ത് നൽകിയതിനാൽ മറ്റ് നിയമനടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. എന്നാൽ നിരന്തരം അപകടം ആവർത്തിക്കുന്ന സാഹചര്യത്തിൽ ഇനി മുതൽ അറ്റകുറ്റപ്പണിക്ക് പുറമെ പൊലീസിൽ കേസും നൽകാനാണ് വാട്ടർ അതോറിട്ടിയുടെ തീരുമാനം. ഇതിന് മുന്നോടിയായി ഇ.എസ്.ഐ റോഡിൽ നിന്നും പൈപ്പ് ലൈൻ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കും.
മൂന്നാമത് വ്യാഴാഴ്ച ക്രോസ് ബാർ പുനഃസ്ഥാപിച്ചപ്പോൾ റോഡിൽ ഉറപ്പിക്കുന്ന ഭാഗത്ത് കോൺക്രീറ്റ് ചെയ്യാൻ തീരുമാനിച്ചതാണ്. വെള്ളിയാഴ്ച കോൺക്രീറ്റിംഗിന് തയ്യാറെടുക്കുന്നതിനിടെയാണ് പാർസൽ വാഹനം ഇടിച്ച് വീണ്ടും തകർന്നത്.
മഞ്ഞയും കറുപ്പും കലർന്ന നിറം ക്രോസ് ബാറിൽ അടിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോകുമ്പോഴാണ് അപകടത്തിൽപ്പെടുന്നത്.
ക്രോസ് ബാർ തകർക്കുന്നത് പവർ ഹൗസ് റോഡിലെ പൊലീസ് വാഹന പരിശോധന ഒഴിവാക്കാനും എളുപ്പത്തിൽ ജില്ലാ ആശുപത്രി പരിസരത്തേക്ക് എത്താനും ഇ.എസ്.ഐ റോഡിലൂടെ വരുന്ന വലിയ വാഹനങ്ങൾ ഇത്തരം വാഹനങ്ങൾ പൈപ്പ് ലൈൻ റോഡിൽ പ്രവേശിക്കുന്നത് സബ് ജയിൽ റോഡിൽ നിന്നും ഇ.എസ്.ഐ റോഡിലൂടെ കടന്ന് തുടർന്ന് മുന്നോട്ട് പോകുമ്പോൾ തടസമായി ക്രോസ് ബാർ നിൽക്കുന്നത് ഐ.എം.എക്ക് മുമ്പിൽ
ഐ.എം.എ, സെന്റ് മേരീസ് സ്‌കൂൾ എന്നിവയ്ക്ക് മുമ്പിൽ ക്രോസ് ബാറുകൾ സ്ഥാപിച്ചത് പൈപ്പ് ലൈൻ റോഡ് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നവീകരിച്ചതിനെ തുടർന്ന് ജനുവരിയിൽ