hr

കൊച്ചി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പേഴ്‌സണൽ മാനേജ്‌മെന്റ് (എൻ.ഐ.പി.എം) കേരള ചാപ്ടർ സംഘടിപ്പിക്കുന്ന ബൈനിയൽ എച്ച്.ആർ കോൺക്ലേവും പ്രദർശനവും 16,17 തീയതികളിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്രാഫ്റ്റിംഗ് എക്കോ സിസ്റ്റം ഫോർ ടുമോറോ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള കോൺക്ലേവ് കൊച്ചി മരടിലെ ലേ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ കൊച്ചിൻ കപ്പൽശാല മാനേജിംഗ് ഡയറക്ടർ മധു എസ്. നായർ ഉദ്ഘാടനം ചെയ്യും. ടാറ്റ ഗ്രൂപ്പ് മുൻ എച്ച്.ആർ തലവൻ സതീഷ് പ്രധാൻ, ജോൺ കെ. പോൾ,നവാസ് മീരാൻ,എം.എസ്.എ കുമാർ തുടങ്ങയവർ കോൺക്ലേവിൽ പങ്കെടുക്കും.