mara

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലുകളിലൊന്നായ എം.എസ്.സി മാര കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടു. 364 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ളതാണ് കപ്പൽ. വേനൽക്കാലത്തു കപ്പലിന് താങ്ങാവുന്ന ഏറ്റവും ഉയർന്ന ഭാരം 1,62,524 മെട്രിക് ടണ്ണാണ്. കപ്പിത്താന്മാരായ
ക്യാപ്റ്റൻ സുമീത് ,ക്യാപ്റ്റൻ സലീൽ എന്നിവരെ കൊച്ചി തുറമുഖ അധികൃതർ സ്വീകരിച്ചു.

ലൈബീരിയൻ ഫ്ലാഗ് വഹിക്കുന്ന എം.എസ്.സി മാര, മഹാരാഷ്ടയിലെ നവ ഷെവ തുറമുഖത്തുനിന്നാണ് കൊച്ചിയിലെത്തിയത്. കണ്ടെയ്നറുകളുടെ കയറ്റിറക്ക് നിശ്ചിതസമയത്ത് പൂർത്തിയായാൽ കപ്പൽ ഇന്ന് വൈകിട്ട് തീരം വിടുമെന്ന് പോർട്ട് കൺസേർവേറ്റർ ക്യാപ്ടൻ ഫ്രാൻസിസ് വെളിയത്ത് അറിയിച്ചു. മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് എം.എസ്.സി മാര.