snhss-paravur-
പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാവിഷയത്തിലും എ പ്ളസ് ലഭിച്ച വിദ്യാർത്ഥികളെ പ്രതിപക്ഷനേതാവ് വി.‌ഡി. സതീശൻ അനുമോദിച്ചപ്പോൾ

പറവൂർ: പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ളസ് ലഭിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രതിപക്ഷനേതാവ് വി.‌ഡി. സതീശൻ ഉപഹാരം സമ്മാനിച്ചു. സ്കൂൾ മാനേജർ പി.എസ്. സ്മിത്ത് അദ്ധ്യക്ഷനായി. നഗരസഭാ പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്ത്, പറവൂർ ഈഴവസമാജം പ്രസിഡന്റ് എസ്.എസ്. ജ്യോതി, സെക്രട്ടറി പി.എസ്.ഹരിദാസ്,​ ഹെഡ്മിസ്ട്രസ് ടി.ജെ. ദീപ്തി, പ്രിൻസിപ്പൽ സി.എസ്. ജാസ്മിൻ, എം.കെ. സജീവൻ, കെ.എസ്. ബിന്ദു എന്നിവർ സംസാരിച്ചു.