മൂവാറ്റുപുഴ: സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിക്കുന്ന ചിറപ്പടി സൗഹൃദം ചാരിറ്റിയുടെ ഓഫീസ് ഉദ്ഘാടനവും നിർദ്ധനരായ സ്കൂൾ കുട്ടികൾക്ക് പഠന ഉപകരണങ്ങളുടെ വിതരണവും ഞാറാഴ്ച രാവിലെ 10ന് മുളവൂർ ചിറപ്പടിയിൽ നടക്കും. ഓഫീസ് ഉദ്ഘാടനം എറണാകുളം റൂറൽ ഡി.സി.ആർ.ബി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.എ മനാഫും, നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എം.അസീസും നിർവഹിക്കും. ചാരിറ്റി പ്രസിഡന്റ് താജുദ്ദീൻ വാരിക്കാട്ട് അദ്ധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി സി.പി.കെ. അലി മുത്ത് അറിയിച്ചു.