പറവൂർ: ഹോമിയോ ഡോക്ടർമാരുടെ സംഘടന ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപത്‌സിന്റെ 37-ാമത് വാർഷിക സമ്മേളനം പറവൂർ നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. റെജു കരീം അദ്ധ്യക്ഷനായി. മിഡിൽ സോൺ പ്രസിഡന്റ് ഡോ. മൃദുൽ, സംഘാടക സമിതി ചെയർമാൻ ഡോ. ടി.എച്ച്. ഫൈസൽ, കൺവീനർ ഡോ. മോഹൻകുമാർ, സംസ്ഥാന ട്രഷറർ ഡോ. ബാബു കെ. റോബർട്ട് തുടങ്ങിയവർ സംസാരിച്ചു.