ezhupunna-gopinath
എഴുപുന്ന ഗോപിനാഥ്

കൊച്ചി: കഴിഞ്ഞദിവസം നിര്യാതനായ കേരള യുക്തിവാദിസംഘം സംസ്ഥാന കമ്മിറ്റി അംഗവും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന എഴുപുന്ന ഗോപിനാഥിന്റെ (71) മൃതദേഹം ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിന് കൈമാറി. കണ്ണുകളും ദാനംചെയ്തു.
1974 മുതൽ സംഘാടന പ്രവർത്തങ്ങളിൽ സജീവമായിരുന്നു. ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നിനിലകളിൽ പ്രവർത്തിച്ചു. നിലവിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ പറവൂർ താലൂക്ക് പ്രസിഡന്റ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്,
മലയാളി മജീഷ്യൻസ് അസോസിയേഷൻ തുടങ്ങിയ സംഘടനകളിൽ പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: ഇന്ദിര, മക്കൾ: പ്രേമൻ, പ്രീതി. മരുമക്കൾ: രജുല, ഷാജി.