കോലഞ്ചേരി : ഐ.പി.എൽ മാതൃകയിൽ ജില്ലയിലെ മികച്ച ക്രിക്കറ്റ് താരങ്ങളെ പങ്കെടുപ്പിച്ച് മാദ്ധ്യമ പ്രവർത്തകർ ചേർന്നൊരുക്കുന്ന പീപ്പിൾ ചോയ്‌സ് കോലഞ്ചേരി പ്രസ് ക്ളബ് പ്രഥമ ക്രിക്കറ്റ് ലീഗ് സെന്റ് പീറ്റേഴ്‌സ് കോളേജ് മൈതാനിയിൽ പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രദീപ് എബ്രാഹം അദ്ധ്യക്ഷനായി. സിനിമാതാരം ജയകൃഷ്ണൻ മുഖ്യാതിഥിയായി. എം.എം. പൗലോസ്, എൻ.കെ. ജിബി എന്നിവർ സംസാരിച്ചു. ഞായർ വൈകിട്ട് ചേരുന്ന സമാപന സമ്മേളനത്തിൽ ആലുവ റൂറൽ എസ്.പി ഡോ. വൈഭവ് സക്സേന
നിർവഹിക്കും. 12 ടീമുകളിലായി ജില്ലയിലെ 156 താരങ്ങളാണ് ലീഗിൽ മാറ്റുരയ്ക്കുന്നത്. രജിസ്റ്റർ ചെയ്‌ത കളിക്കാരെ ലേലത്തിലൂടെയാണ് ഓരോ ടീമുകളും സ്വന്തമാക്കിയത്. ഐ.പി.എല്ലിലെ ടീമുകളുടെ ജഴ്‌സിയണിഞ്ഞാണ് താരങ്ങൾ കളിക്കാനിറങ്ങുന്നത്. ചാംപ്യൻമാർക്ക് 60000 രൂപയും ട്രോഫിയും രണ്ടാം സ്‌ഥാനക്കാർക്കു 40000 രൂപയും ട്രോഫിയും ലഭിക്കും.