കൊച്ചി: എറണാകുളം ശ്രീഅയ്യപ്പൻ കോവിലിൽ ശിവഭഗവാന്റെ പ്രതിഷ്ഠാദിനം നാളെ നടക്കും. മേൽശാന്തി പി.എ.സുധി മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ ആറിന് ഗണപതിഹവനം തുടർന്ന് മൃത്യുഞ്ജയഹവനം, 9ന് കലശാഭിഷേകം 12 നു ഉച്ചപൂജ തുടർന്ന് പ്രസാദ ഊട്ട്. വൈകിട്ട് 6.45 ന് ദീപാരാധന എന്നിവയാണ് പരിപാടികൾ. കലശം എടുക്കാൻ ആഗ്രഹിക്കുന്നവർ ദേവസ്വം ഓഫീസിൽ മുൻകൂട്ടി അറിയിക്കണമെന്ന് ദേവസ്വം മാനേജർ ഇ.രാജീവൻ അറിയിച്ചു.