കൊച്ചി: എറണാകുളം ജനറൽ ആശുപത്രി, വണ്ടർലാ ഹോളിഡേയ്‌സ് ലിമിറ്റഡ്, കാരുണ്യ ഹൃദയാലയ, കല്യാൺ സിൽക്‌സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.ഷാഹിർഷ അദ്ധ്യക്ഷത വഹിച്ചു. വണ്ടർല പാർക്ക് ഹെഡ് എം.എ. രവികുമാർ, ഓപ്പറേഷൻസ് ഹെഡ് ടി. അനൂപ്, കാരുണ്യ ഹൃദയാലയ പ്രതിനിധി ടി.ആർ. റെനീഷ്, എച്ച്.ഡി.എസ്. അംഗം സി. റെജി, ഹാപ്പിനെസ് കൊച്ചി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. സ്റ്റാഫ് വെൽഫെയർ സെക്രട്ടറി ഡോ.റോസ്മി സ്വാഗതവും ആർ.എം.ഒ ഡോ. ഷാബ് ഷെരിഫ് നന്ദിയും പറഞ്ഞു.