gold
നെടുമ്പാശേരിയിൽ കസ്റ്റംസ്പി ടികൂടിയ തങ്കക്കട്ടികൾ

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ തമിഴ്നാട് സ്വദേശിയിൽനിന്ന് ഒന്നേമുക്കാൽ കോടി രൂപയുടെ അനധികൃത സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. ദുബായിൽനിന്ന് ഇന്നലെ പുലർച്ചെ കൊച്ചിയിലെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൊയ്ദീനെ അറസ്റ്റുചെയ്തു.

ജീൻസിനകത്ത് പ്രത്യേക അറയുണ്ടാക്കിയാണ് 2333ഗ്രാം 24 കാരറ്റ് തങ്കക്കട്ടികൾ ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വർണത്തിന് ആഭ്യന്തര വിപണിയിൽ 1,74,63,340രൂപ വിലവരും. ഗ്രീൻചാനൽവഴി പുറത്തേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ മടക്കിവിളിച്ചാണ് വിശദമായി പരിശോധിച്ചത്.

അന്താരാഷ്ട്ര സ്വർണക്കടത്ത് സംഘത്തിലെ കണ്ണിയാണ് പിടിയിലായതെന്നാണ് സൂചന. വിശദമായി ചോദ്യംചെയ്യുന്നു. സമീപകാലത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ ഏറ്റവും വലിയ സ്വർണവേട്ടയാണിത്.