library
പെരുമ്പല്ലൂർ സന്തോഷ് ലൈബ്രറി കെട്ടിടം നിലം പതിച്ചപ്പോൾ

മൂവാറ്റുപുഴ: പ്രവർത്തനം നിലച്ച് ജീർണാവസ്ഥയിലായിരുന്ന പെരുമ്പല്ലൂർ സന്തോഷ് ലൈബ്രറി കെട്ടിടം ശക്തമായ കാറ്റിലും മഴയിലും നിലം പതിച്ചു. ആരക്കുഴ പഞ്ചായത്തലെ ലൈബ്രറി കൗൺസിൽ അഫിലിയേഷനുള്ള ലൈബ്രറികളിൽ ഒന്നായ സന്തോഷ് ലൈബ്രറി പ്രവർത്തനമാരംഭിച്ചിട്ട് 40 വർഷം പിന്നിട്ടിരുന്നു. എന്നാൽ കെട്ടിടത്തിന് കാലപ്പഴക്കം സംഭവിച്ചതോടെ 9 വർഷമായി പ്രവർത്തനം നിലച്ചിരിക്കുകയായിരുന്നു. ഗ്രന്ഥശാലയിലുണ്ടായിരുന്ന പുസ്തകങ്ങളും പുസ്തകതട്ടുകളും ടിവിയും നശിച്ചനിലയിലായിരുന്നു. പണം കണ്ടെത്തി ഗ്രന്ഥശാല പുനർനിർമ്മിക്കാനാണ് അധികൃതരുടെ തീരുമാനം. സന്തോഷ് ലൈബ്രറിയുടെ പ്രവർത്തന സജ്ജമാക്കുവാൻ നാട്ടുകാരുടേയും അക്ഷര സ്നേഹികളുടേയും യോഗം വിളിച്ച് അഡ് ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകുമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ, സെക്രട്ടറി സി.കെ. ഉണ്ണി എന്നിവർ അറിയിച്ചു.