കൊച്ചി: ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങളിൽ സമീപഭാവിയിൽ സ്വകാര്യ മേഖലയ്ക്ക് വലിയ പങ്കാളിത്തം നൽകുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്. സോമനാഥ് പറഞ്ഞു. ജയ് ജിപീറ്റർ ഫൗണ്ടേഷന്റെയും ചാവറ കൾച്ചറൽ സെന്ററിന്റെയും ആഭിമുഖ്യത്തിൽ ജയ് ജിപീറ്ററുടെ 27-ാം അനുസ്മരണ സമ്മേളനവും പരിസ്ഥിതി സംവാദമായ ഇക്കോലോഗും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ പ്രസിഡന്റ് ജോസഫ് ജെ. കരൂർ അദ്ധ്യക്ഷത വഹിച്ചു. മാദ്ധ്യമപ്രവർത്തകൻ വി.കെ. രവിവർമ്മ തമ്പുരാൻ ആമുഖപ്രഭാഷണം നടത്തി. ഫൗണ്ടേഷൻ രക്ഷാധികാരി ജോസ് പീറ്റർ, മുൻവിവരാവകാശ കമ്മിഷണർ കെ.വി. സുധാകരൻ, ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ, കെ.ആർ. ജ്യോതിഷ്, ഇ.പി. ഷാജുദ്ദീൻ എന്നിവർ സംസാരിച്ചു.