v-santhosh
എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ വനിത സംഘം കുമാരനാശാൻ സ്മൃതി ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച 'കലോത്സവം 2024' യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ വനിത സംഘം കുമാരനാശാൻ സ്മൃതി ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച 'കലോത്സവം 2024' യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽ കുമാർ, വനിതാ സംഘം പ്രസിഡന്റ് ലതാ ഗോപാലകൃഷ്ണൻ, സെക്രട്ടറി ബിന്ദു രതീഷ്, കൗൺസിലർമാരായ ഷിബി ബോസ്, സജിത സുഭാഷണൻ എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളിൽ വേദ ബോബിത്ത്, സാധിക സിനോജ്, എം.എസ്. ദേവാങ്കന, ജോയ് സലിൻ എന്നിവർ സമ്മാനാർഹരായി.