കൊച്ചി: ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പോടെ ബി.ജെ.പി കേരളത്തിലും പ്രബല രാഷ്ട്രീയ ശക്തിയായി മാറിയെന്ന് പാർട്ടി സംസ്ഥാന വക്താവും ജില്ലാ പ്രഭാരിയുമായ അഡ്വ. നാരായണൻ നമ്പൂതിരി പറഞ്ഞു.
ബി.ജെ.പി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്‌സഭയിലേക്ക് കേരളത്തിൽ നിന്ന് ബി.ജെ.പിക്ക് പ്രതിനിധികളുണ്ടാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിലും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പി സംസ്ഥാനത്തെ നിർണായക ശക്തിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വക്താക്കളായ കെ.വി.എസ്. ഹരിദാസ്, അഡ്വ.ടി.പി. സിന്ധുമോൾ, ദേശീയ കൗൺസിൽ അംഗം പി.എം. വേലായുധൻ തുടങ്ങിയവർ പ്രസംഗിച്ചു.