മരട്: എസ്.എൻ.ഡിപി യോഗം മരട് തെക്ക് ശാഖ വനിതാ സംഘം സംഘടിപ്പിച്ച മാമ്പഴക്കാലം-വിനോദ വിജ്ഞാന മേള സമാപിച്ചു. സമാപനദിന ക്ലാസ് അനൂപ് വൈക്കം നയിച്ചു. 125 കുട്ടികൾ പങ്കെടുത്ത മാമ്പഴക്കാലത്തിന്റെ സമാപന സദസിൽ വനിതാ സംഘം പ്രസിഡന്റ് സുധീരലാൽ അദ്ധ്യക്ഷയായി. കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി.അഭിലാഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ആർ. ജയപ്രകാശ് നാരായണൻ, ഡോ. എം.കെ. ജോയ്, പി.എ. പരമേശ്വരൻ, വനിതാ സംഘം ഭാരവാഹികളായ ലതശരത്, ഷീന ചിന്മയൻ, ശില്പ അരുൺ, സുവർണ വിനോദ്, രേവതി സുനിൽ എന്നിവർ പങ്കെടുത്തു.