തൃപ്പൂണിത്തുറ: നടമേൽ മൊർത്ത് മറിയം യാക്കോബായ സുറിയാനി പള്ളിയിൽ കതിരുകൾക്കുവേണ്ടിയുള്ള ദൈവമാതാവിന്റെ പെരുന്നാൾ 14,15 തീയതികളിൽ നടക്കും. നാളെ വൈകിട്ട് 6 ന് പെരുന്നാൾ കൊടിയേറ്റം തുടർന്ന് സന്ധ്യാപ്രാർത്ഥന. 15 ന് രാവിലെ 7 ന് മുളേരിക്കൽ ബെന്ന്യാമിൻ നമ്പാച്ചന്റെ കാർമ്മികത്വത്തിൽ കുർബാന, പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ്. പെരുന്നാൾ ചടങ്ങുകൾക്ക് വികാരിമാരായ ഫാ. ഷാജി മാമ്മൂട്ടിൽ, ഫാ.സ്ലീബ കളരിക്കൽ എന്നിവർ നേതൃത്വം നൽകും.