നെടുമ്പാശേരി: എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാർ സമരം പിൻവലിച്ച് 2 ദിവസം കഴിഞ്ഞിട്ടും കൊച്ചിയിൽ നിന്നുള്ള ആറ് വിമാന സർവീസുകൾ ഇന്നലെ മുടങ്ങി. ഷാർജ, ബഹ്‌റൈൻ, അബുദാബി, ബംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ് വിമാനങ്ങളാണ് റദ്ദാക്കിയത്. ഷാർജ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള കൊച്ചി സർവീസുകളും മുടങ്ങി.
കരിപ്പൂരിൽ നിന്നുള്ള 3എയർ ഇന്ത്യ സർവീസുകളും ഇന്നലെ റദ്ദാക്കി. റാസൽഖൈമ, മസ്ക്കറ്റ്, ബംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്. യാത്രക്കാരെ മുൻകൂട്ടി അറിയിച്ചിരുന്നു. റദ്ദാക്കൽ രണ്ട് ദിവസം കൂടി തുടരും.
അതേ സമയം തിരുവനന്തപുരത്തും കണ്ണൂരും സർവീസുകൾ മുടങ്ങിയില്ല.