മൂവാറ്റുപുഴ: മദ്രസ വിദ്യാർത്ഥിയടക്കം 8 പേർക്ക് വളർത്തുനായയുടെ കടിയേറ്റ സംഭവത്തിൽ നായയുടെ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. തൃക്കസ്വദേശി ജനാർദ്ദനന് എതിരെയാണ് കേസ്.
വ്യാഴാഴ്ച രാവിലെ മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് നഗരത്തെ മുൾമുനയിൽ നിറുത്തിയ നായയുടെ ആക്രമണം. നായയെ കണ്ട് ഭയന്ന് ഓടിവീണ് വൃദ്ധയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരുടെ ശസ്ത്രക്രിയക്കും ചികിത്സയ്ക്കുമായി വലിയ തുക കുടുംബത്തിന് ചെലവായി.