കൊച്ചി: സ്ട്രീമിംഗ് പ്രേമികളെ ആകർഷിക്കുന്നതിനായി ജിയോ പുതിയ പോസ്റ്റ്‌പെയ്ഡ് ഒ. ടി. ടി ബണ്ടിൽഡ് പ്ലാൻ അവതരിപ്പിച്ചു. അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യങ്ങൾക്കൊപ്പം മികച്ച സ്ട്രീമിംഗ് അനുഭവം നൽകുന്നതിനായി 888 രൂപ വിലയുള്ള പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാൻ ജിയോ ഫൈബർ, ജിയോ എയർഫൈബർ ഉപഭോക്താക്കൾക്ക് ലഭ്യമാണ്.
തടസമില്ലാത്ത സ്ട്രീമിംഗിനും അൺലിമിറ്റഡ് കണ്ടന്റ് ആക്‌സസിനുമൊപ്പം ജിയോയുടെ പുതിയ പ്ലാൻ വരിക്കാർക്ക് 30 എം. ബി. പി. എസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നു. നെറ്റ്ഫ്‌ളിക്‌സിന്റെ അടിസ്ഥാന പ്ലാൻ, ആമസോൺ പ്രൈം, ജിയോ സിനിമ പ്രീമിയം തുടങ്ങിയ ജനപ്രിയ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെ 15ലധികം പ്രമുഖ ഒ. ടി. ടി ആപ്പുകളിലേക്ക് സബ്‌സ്‌ക്രൈബർമാർക്ക് എക്‌സ്‌ക്ലൂസീവ് ആക്‌സസ് ലഭിക്കുന്നു.