കൊച്ചി: എറണാകുളത്തപ്പന്റെ മണ്ണിൽ വേദാന്ത വിജ്ഞാനജ്യോതി പടർത്തിയ ചിന്മയശങ്കരം ഇന്ന് സമാപിക്കും. ശങ്കര ജയന്തിയായ ഇന്ന് ചിന്മയശങ്കരത്തിന്റെ വേദിയിൽനിന്ന് മുഴുവൻ ആളുകളും തീർത്ഥയാത്രയായി ജഗദ്ഗുരു ആദി ശങ്കരാചാര്യരുടെ ജന്മം കൊണ്ടുപവിത്രമായ പിറവത്തിന് സമീപം വെളിയനാട്ടുള്ള മേൽപ്പാഴൂർ മന എന്ന ആദിശങ്കരനിലയത്തിലെ പ്രത്യേക പൂജകളിൽ പങ്കെടുക്കും. തുടർന്ന് എല്ലാവരും ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയുടെ ഓണക്കൂർ പെരിയപ്പുറത്ത് നിർമ്മിച്ച കെട്ടിടസമുച്ചയമായ ലളിത വിദ്യാപ്രതിഷ്ഠാനത്തിന്റെ ഉദ്ഘാടനച്ചടങ്ങിലും പങ്കെടുക്കും.

ചിന്മയമിഷൻ ഗുരുജിയും സർവകലാശാലയുടെ സ്ഥാപക ചാൻസലറുമായ സ്വാമി തേജോമയാനന്ദയുടെ സാന്നിദ്ധ്യത്തിൽ ചിന്മയമിഷൻ ആഗോള അദ്ധ്യക്ഷനും സർവകലാശാല ചാൻസലറുമായ സ്വാമി സ്വരൂപാനന്ദ സരസ്വതി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.