bombay
ബോംബെ ഷർട്ട് കമ്പനിയുടെ കൊച്ചി സ്റ്റോറിന്റെ ഉദ്ഘാടനം ബോംബെ ഷർട്ട് കമ്പനി സഹസ്ഥാപകൻ ആദിത്യ മെഹ്ത, ഫ്രാഞ്ചൈസി പാർട്ണർ ആകാശ് ജയിംസ് കാച്ചപ്പിള്ളി എന്നിവർ ചേർന്ന് നിർവഹിക്കുന്നു.ബോംബെ ഷർട്ട് കമ്പനി ഓഫ്‌ലൈൻ ചാനൽ മാർക്കറ്റിംഗ് ലീഡ് കരിഷ്മ നഖ് വി, സൗത്ത് റീജിയണൽ ഹെഡ് മുഹമ്മദ് നിയാസ് നസീർ എന്നിവർ സമീപം.

കൊച്ചി: പ്രമുഖ വസ്ത്ര ബ്രാൻഡായ ബോംബെ ഷർട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോർ കൊച്ചിയിൽ ആരംഭിച്ചു. രാജ്യത്തെ 21ാമത് സ്റ്റോർ കൊച്ചി എം .ജി റോഡിലെ ജോസ് ജംഗ്ഷനിലാണ്. 2012ൽ തുടങ്ങിയ ബോംബെ ഷർട്ട് ഇന്ത്യയിലെ ആദ്യ ഓൺലൈൻ കസ്റ്റം മെയ്ഡ് ഷർട്ട് ബ്രാൻഡാണ്. കസ്റ്റം മെയ്ഡ് ഷർട്ടുകൾ, റെഡി ടു വെയർ ഷർട്ടുകൾ, ടെയ്‌ലർ മെയ്ഡ് ബ്ലെയ്‌സേർസ്, ജീൻസ് എന്നിവ ഇവിടെ ലഭ്യമാണ്. ഉപഭോക്താക്കളുടെ അളവിനനുസരിച്ച് ഇഷ്ടാനുസരണമുള്ള ഷർട്ടുകൾ കസ്റ്റമൈസ് ചെയ്ത് വാങ്ങാം. സ്‌റ്റൈലിസ്റ്റിന്റെ സഹായത്തോടെ അളവ് നൽകിയാൽ ടെയ്‌ലർ ടീം കസ്റ്റമൈസ് ചെയ്ത് വസ്ത്രം ഉപഭോക്താവിന്റെ വീട്ടിലെത്തിക്കും. റെഡിമെയ്ഡ് വസ്ത്രങ്ങൾ കണ്ട് ബോധ്യപ്പെട്ട് ഓർഡർ നൽകിയാൽ രണ്ട് ദിവസത്തിനുള്ളിൽ ലഭിക്കും. സാംസ്‌കാരിക പ്രാധാന്യമുള്ള കൊച്ചിയിലേക്കുള്ള പ്രവേശനം ആവേശകരമാണെന്ന് ബോംബെ ഷർട്ട് കമ്പനി സ്ഥാപകനും സി. ഇ. ഒയുമായ അക്ഷയ് നർവേക്കർ പറഞ്ഞു.

ബോംബെ ഷർട്ട് കമ്പനിയുടെ കൊച്ചി സ്റ്റോറിന്റെ ഉദ്ഘാടനം ബോംബെ ഷർട്ട് കമ്പനി സഹസ്ഥാപകൻ ആദിത്യ മെഹ്ത, ഫ്രാഞ്ചൈസി പാർട്ണർ ആകാശ് ജയിംസ് കാച്ചപ്പിള്ളി എന്നിവർ ചേർന്ന് നിർവഹിക്കുന്നു.ബോംബെ ഷർട്ട് കമ്പനി ഓഫ്‌ലൈൻ ചാനൽ മാർക്കറ്റിങ് ലീഡ് കരിഷ്മ നഖ് വി, സൗത്ത് റീജിയണൽ ഹെഡ് മുഹമ്മദ് നിയാസ് നസീർ എന്നിവർ സമീപം.