കൊച്ചി: ജലസ്രോതസുകൾ വറ്റിയതോടെ അതിജീവനത്തിനായി ബുദ്ധിമുട്ടുന്ന പക്ഷികൾക്ക് ജീവന്റെ മൺകുടങ്ങൾ ഒരുക്കി ലുലു ഗ്രൂപ്പ്. ഇടപ്പള്ളി ലുലു മാളിന്റെ ടെറസിലും ജനൽതൂണുകളിലും പരിസരങ്ങളിലുമായി നിരവധി മൺപാത്രങ്ങളാണ് സ്ഥാപിച്ചത്. പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണന്റെ നേതൃത്വത്തിലാണ് വെള്ളം ഒരുക്കിയത്.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും ആതുരസേവനങ്ങളിലും സജീവമായ എം.എ. യൂസഫലി നടത്തുന്ന പുണ്യപ്രവർത്തനത്തിൽ പങ്കാളിയാകാനായതിൽ അഭിമാനമുണ്ടെന്ന് ശ്രീമൻ നാരായണൻ പറഞ്ഞു. ലുലു പ്രൊജക്ട് ഡയറക്ടർ ബാബു വർഗീസ്, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജ് എന്നിവർ ചേർന്ന് പദ്ധതിക്ക് ലുലു മാളിൽ തുടക്കം കുറിച്ചു.