kunjumuhammad-68

പെരുമ്പാവൂർ: ഒക്കൽ റിലയൻസ് പമ്പിന് സമീപം കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. ഈസ്റ്റ് ഒക്കൽ കോന്നൻകുടിവീട്ടിൽ പരേതനായ പരീതിന്റെ മകൻ കുഞ്ഞുമുഹമ്മദാണ് (68) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. പെരുമ്പാവൂർ ഭാഗത്തുനിന്ന് കറുകുറ്റിയിലേക്ക് പോയ കാർ മറ്റൊരു വാഹനത്തെ മറികടന്ന് പമ്പിലേക്ക് കയറിയ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. തലയ്ക്കും കാലിനും പരിക്കേറ്റ കുഞ്ഞുമുഹമ്മദ് ആലുവ രാജഗിരിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് മരിച്ചത്. ഈസ്റ്റ് ഒക്കൽ ബദരിയ മസ്ജിദ് മുൻ സെക്രട്ടറിയാണ്.

ഭാര്യ: പരേതയായ നസീമ. മക്കൾ: അനസ്, അൻസി. മരുമക്കൾ: മിൻസു, ഷംല. മൃതദേഹം പെരുമ്പാവൂർ താലൂക്കാശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ഉച്ചയ്ക്ക് 12ന് ഈസ്റ്റ് ഒക്കൽ ജമാഅത്ത് കബർസ്ഥാനിൽ കബറടക്കും.