hameed

നെടുമ്പാശേരി: നെടുമ്പാശേരി ഫാർമേഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ വിഷരഹിത മാമ്പഴ വ്യാപനവും വിപണനവും നടത്തുന്ന കെ.കെ. ഹമീദിനെ ആദരിച്ചു. ഫാർമേഴ്സ് സെന്റർ സംഘടിപ്പിച്ച ഗ്രാമീണ മാങ്ങകളുടെ പ്രദർശന മേളയായ മാമ്പഴോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു ആദരവ്.

കെ.കെ. ഹമീദിനെ മർക്കന്റയിൽ സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ പൊന്നാടയണിയിച്ചു. ഫാർമേഴ്‌സ് സെന്റർ പ്രസിഡന്റ് എ.വി. രാജഗോപാൽ അദ്ധ്യക്ഷനായിരുന്നു. കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, കെ.ജെ. പോൾസൺ, ഗഫൂർ എളമന, കെ.ജെ. ഫ്രാൻസിസ്, ഷൈബി ബെന്നി, ജിന്നി പ്രിൻസ്, മായ പ്രകാശൻ, ശാന്ത രാമകൃഷ്ണൻ, അജിത സഹദേവൻ, മോളി മാത്തുക്കുട്ടി, ഗീത ജോഷി, ഉഷ ദിവാകരൻ തുടങ്ങിയവർ സംസാരി​ച്ചു.