കാലടി: തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റിന്റെ മംഗല്യം വിവാഹ പദ്ധതി പ്രകാരം ആറ് യുവതികൾ വിവാഹിതരായി. വധുവിനും വരനും വിവാഹ വസ്ത്രങ്ങൾ ഉൾപ്പെടെ 20 ലക്ഷം ചെലവഴിച്ചാണ് സമൂഹ വിവാഹം നടത്തിയത്. രാവിലെ 8.30 ന് തിരുവൈരാണിക്കുളം ക്ഷേത്ര സന്നിധിയിൽ നടന്ന വിവാഹചടങ്ങുകൾ ഹൈക്കോടതി ജഡ്ജി പി. വി. കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പി.യു. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി കെ.എ. പ്രസൂൺ കുമാർ, ടി.എ. ഷബീർ അലി, വി.എം. ഷംസുദ്ദീൻ, എൻ.സി. ഉഷാകുമാരി, എം.പി. അബു, ഷിജിത സന്തോഷ് എന്നിവർ പങ്കെടുത്തു.