ആലുവ: എസ്.എൻ.ഡി.പി യോഗം നൊച്ചിമ ശാഖ ഗുരുദർശന കുടുംബ യൂണിറ്റ് വാർഷികം യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.ഡി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി കെ.എൻ. പ്രകാശൻ, വനിത സംഘം യൂണിയൻ സെക്രട്ടറി ബിന്ദു രതീഷ്, എം.പി. നിബിൻ, എം.പി. സുധീഷ്, പി.ജി. രാധാകൃഷ്ണൻ, ഷീബ ഉണ്ണികൃഷ്ണൻ, കലാ പ്രകാശൻ, എം.പി. സുമേഷ്, കെ.കെ. ഷാജി, ഭൈമി പുരുഷൻ, വത്സല മോഹൻദാസ് എന്നിവർ സംസാരിച്ചു.