കൊച്ചി: ഗൗഢസാരസ്വത ബ്രാഹ്മണ സമൂഹത്തിന്റെ ആത്മീയഗുരു കാശി മഠാധിപതി സ്വാമി സംയമീന്ദ്ര തീർത്ഥയുടെ പ്രഥമ ദ്വിഗ്‌വിജയാഘോഷത്തിന് എറണാകുളം സാക്ഷിയായി. ടി.ഡി. റോഡിലെ വേദിയിലായിരുന്നു ആഘോഷം. വീഥികൾക്ക് ഇരുവശവും ദീപം തെളിച്ച് ഭക്തജനങ്ങൾ പുഷ്പവൃഷ്ടി നടത്തി നാമജപം നടത്തി സ്വാമിയെ വരവേറ്റു. എറണാകുളം തിരുമല ദേവസ്വം മാനേജിംഗ് കമ്മിറ്റി അധികാരിമാരായ ശ്രീകുമാർ ആർ. കമ്മത്ത്, നവീൻ ആർ. കമ്മത്ത് , രാജാറാം ഗോവിന്ദ ഷേണായ്, അഡ്വ. രാമനാരായണ പ്രഭു, ടി.എം.വി. രാജേഷ് ഷേണായ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.