കാലടി: മഹാത്മാഗാന്ധി സർവകലാശാലയിൽ ഈ അദ്ധ്യയനം മുതൽ ആരംഭിക്കുന്ന നാല് വർഷ നൂതന ബിരുദ പദ്ധതിയെക്കുറിച്ച് വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളേജ് ഒഫ് ആർട്സ് ആൻഡ് അപ്ലൈഡ്‌ സയൻസസ് 15ന് രാവിലെ 9.30ന് കോളേജിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കും. എം.ജി യൂണിവേഴ്സിറ്റി നൂതന ബിരുദ പാഠ്യ പദ്ധതി മാസ്റ്റർ ട്രെയിനി മഞ്ചേഷ് മാത്യു ക്ലാസ് എടുക്കും. പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും സെമിനാറിൽ പങ്കെടുക്കാം. 14-ാം തീയതിക്ക് മുൻപായി രജിസ്‌ട്രേഷൻ നടത്തണം. പ്രവേശനം സൗജന്യം. ഫോൺ​: 9562736591