അങ്കമാലി: ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (ഡിസ്റ്റ്) ഈ വർഷം ആരംഭിക്കുന്ന നാലുവർഷ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നു. മൂന്ന് വർഷം പൂർത്തിയാക്കുമ്പോൾ ബിരുദവും നാലാം വർഷത്തിൽ ഓണേഴ്സും ലഭിക്കുന്ന പഠന രീതിയായിരിക്കും. വിദ്യാർത്ഥികളുടെ താത്പര്യം അനുസരിച്ചു കൂടുതൽ വിഷയങ്ങൾ പഠിക്കാനും അവസരം ഉണ്ടായിരിക്കും. മാതാപിതാക്കൾക്കും കുട്ടികൾക്കും പുതിയ രീതിയെക്കുറിച്ച് മനസി​ലാക്കാൻ കോളേജിൽ അവസരം ഒരുക്കിയിട്ടുണ്ട്. കോമേഴ്‌സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഇംഗ്ലീഷ്, അനിമേഷൻ, മൾട്ടിമീഡിയ, ജേണലിസം, സോഷ്യൽ വർക്ക് എന്നീ കോഴ്സുകളിലേക്കുള്ള മാനേജ്മെന്റ് സീറ്റിലേയ്ക്കുള്ള അഡ്മിഷനാണ് നടക്കുന്നത്. താത്പര്യമുള്ളവർ നേരിട്ടോ ഫോൺ വഴിയോ ബന്ധപ്പെടാം. ഫോൺ: 9562911800 9605963411.