അങ്കമാലി: ഹരിത കേരളം മിഷന്റെയും വേൾഡ് വൈഡ് ഫണ്ടിന്റെയും സംയുക്ത ആഭിമുഖത്തിൽ സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവത്തിന്റെ ഭാഗമായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ 14 ബ്ലോക്കുകളിൽ നിന്നും കൊച്ചിൻ കോർപ്പറേഷനിൽ നിന്നും തിരഞ്ഞെടുത്ത വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. അങ്കമാലി മുൻസിപ്പൽ ഹാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ മാത്യു തോമസ് വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ടി കെ ദേവരാജൻ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ വൈസ് ചെയർപേഴ്സൺ സിനി മനോജ് ,കൗൺസിലർ പോൾ ജോവർ, കില റിസോഴ്സ് പേഴ്സൺ പി ശശി,ഹരിത കേരളം മിഷൻ റിസോഴ്സ് പേർസന്മാരായ ശാലിനി ബിജു, പി.ജിമനോഹരൻ ,എ നിസ ,അഭിലാഷ് അനിരുദ്ധൻ, കെ.എൽ അരുൺ , എ.എ.സുരേഷ് , സെറിൻ സേവിയർ,ജോയ് ജെഫിൻ, ടി.എസ് ദീപു തുടങ്ങിയവർ സംസാരിച്ചു. യു.സി. കോളേജിലെ പി.അലൻ അലക്സ് ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. ആഷ്‌ലി എൽദോ, സാന്ദ്ര മരിയ സോണി, ടി.ഡി ഗാഥ , തെരേസ ടെജോ എന്നിവരെ മൂന്നാറിൽ നടക്കുന്ന ത്രിദിന ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.