mulavoor
മുളവൂർ ചിറപ്പടി സൗഹൃദം ചാരിറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം എറണാകുളം റൂറൽ ഡി. സി. ആർ.ബി അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് പി.എ മനാഫ് നിർവ്വഹിക്കുന്നു.

മൂവാറ്റുപുഴ: മുളവൂർ ചിറപ്പടി സൗഹൃദം ചാരിറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം എറണാകുളം റൂറൽ ഡി. സി. ആർ.ബി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഒഫ് പൊലീസ് പി.എ മനാഫും നിർദ്ധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എം.അസീസും നിർവഹിച്ചു. ചാരിറ്റി പ്രസിഡന്റ് താജുദ്ധീൻ വാരിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അലി മുത്ത് സി .പി.കെ, അൽഅമീൻ, ഷറഫുദ്ധീൻ എ .എസ്, അഷ് കർ വി .എ, ഷാജി.പി.ഇബ്രാഹിം, മുജീബ് സി .കെ എന്നിവർ സംസാരിച്ചു. എട്ട് വർഷമായി മുളവൂർ ചിറപ്പടി ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗഹൃദം ചാരിറ്റി ഇതിനോടകം തന്നെ നിർദ്ധന രോഗികൾക്ക് സഹായം, വീടുകളുടെ നവീകരണം, വിദ്യാർത്ഥികൾക്ക് സഹായം എന്നിവയടക്കമുള്ള മാതൃകാപരമായ സേവന സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്നതായി​ പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ് പറ‌ഞ്ഞു.