ആലുവ: എസ്.എൻ.ഡി.പി യോഗം കങ്ങരപ്പടി ശാഖയിൽ ഭാരവാഹികളായി കെ.ആർ. സുനിൽ (പ്രസിഡന്റ്), പി.കെ.ഗംഗാധരൻ (വൈസ് പ്രസിഡന്റ്), കെ.എൻ. തമ്പി (സെക്രട്ടറി), എ.പി. അനീഷ്, സി.പി. അനീഷ്, ബാനർജി, മാധവൻ, എം.വി. വിനു, എൻ.എൻ. ശശി, സി.എ. സനോജ് (കമ്മിറ്റി അംഗങ്ങൾ), പി.കെ. അശോകൻ, ജലജ രവി, എൻ.വി. ദാസൻ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
പൊതുയോഗത്തിൽ ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, ബോർഡ് മെമ്പർ പി.പി. സനകൻ, മേഖലാ കൺവീനർ കെ.കെ. മോഹനൻ, കൗൺസിലർ സജീവൻ ഇടച്ചിറ, മാധവൻ മുളത്തുരുത്തി, പി.കെ. നോഹരൻ എന്നിവർ പങ്കെടുത്തു.