sarva
സർവ്വമത സമ്മേളന ശതാബ്ദി ആഘോഷം.ജില്ലാ നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ സർവ്വമത സമ്മേളന ശതാബ്ദി ആഘോഷത്തിന്റെയും ഗുരു നിത്യ ചൈതന്യ യതി ജന്മ ശതാബ്ദി ആഘോഷത്തിന്റെയും ഭാഗമായി എഴുപുന്ന തെക്ക് എസ് എൻ ഡി പി ശാഖയിൽ നടന്ന സമ്മേളനം ചേർത്തല വിശ്വഗാജി മഠം സെക്രട്ടറി സ്വാമി പ്രാബോധതീർത്ഥ ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂർ: ജില്ലാ നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ സർവമത സമ്മേളന ശതാബ്ദി ആഘോഷത്തിന്റെയും ഗുരു നിത്യചൈതന്യയതി ജന്മ ശതാബ്ദി ആഘോഷത്തിന്റെയും ഭാഗമായി എഴുപുന്ന തെക്ക് എസ്.എൻ.ഡി.പി ശാഖയിൽ നടന്ന സമ്മേളനം ചേർത്തല വിശ്വഗാജി മഠം സെക്രട്ടറി സ്വാമി പ്രാബോധതീർത്ഥ ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് എം.പി. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡോ പി കെ സാബു മുഖ്യ പ്രഭാഷണവും ഓച്ചിറ നാരായണ ഗുരുകുലം അദ്ധ്യക്ഷൻ സ്വാമി സജി അനുഗ്രഹപ്രഭാഷണവും നടത്തി. എസ് എൻ ഡി പി മേഖല പ്രസിഡന്റ്‌ വി പി തൃദീപ്കുമാർ, മുഖ്യഖ്യാതിഥി ആയിരുന്നു. സ്റ്റഡി സർക്കിൾ ആലപ്പുഴ ജില്ലാ കാര്യദർശി ഡോ ഷേർലി പി ആനന്ദ്, എറണാകുളം ജില്ലാ കാര്യദർശി സി എസ് പ്രതീഷ്, ഗുരുകുല ബാലലോകം കൺവീനർ അഭിജിത് കെ.എസ്, കൊഴുവല്ലൂർ ഗുരുകുലം സ്റ്റഡി സർക്കിൾ കാര്യദർശി മനോജ്‌ കൊഴുവല്ലൂർ, ദിപു ദിവാകരൻ എന്നിവർ സംസാരിച്ചു