അങ്കമാലി​: അങ്കമാലിയിലെ സാംസ്കാരിക കേന്ദ്രമായ എ.പി കുര്യൻ സ്മാരക സി.എസ്.എയുടെ സെക്രട്ടറിയായി രണ്ട് പതിറ്റാണ്ടിലേറെ കാലവും മൂന്ന് പതിറ്റാണ്ടിലേറെക്കാലം സി.പി.എം അംഗവുമായിരുന്ന പി.വി. പൗലോസിന്റെ ഒന്നാം ചരമവാർഷി​കം സി.പി.എം നേതൃത്വത്തിൽ നായത്തോട് സൗത്തിൽ ആചരിച്ചു. എ.കെ.ജി മന്ദിരാങ്കണത്തിൽ ചേർന്ന അനുസ്മരണ യോഗം ജില്ലാ കമ്മിറ്റി അഗം കെ.ഐ ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി വി കെ രാജൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലോക്കൽ സെക്രട്ടറിയും മുൻ നഗരസഭ വൈസ് ചെയർമാനുമായ സജി വർഗീസ്, നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.വൈ ഏല്യാസ്, സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ജി ബേബി ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി.വി ശ്യാമുവൽ , പി.എ. അനീഷ്, ജിജോ ഗർവ്വാസീസ്, നഗരസഭാ കൗൺസിലർ രജിനി ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.