krariyeli
സംസ്ഥാന തല സബ് ജൂനിയർ ഗേൾസ് ഹോക്കി മത്സരത്തിൽ എറണാകുളം ജില്ല ടീമിൽ പങ്കെടുത്ത ക്രാരിയേലി സെൻ്റ് മേരീസ് ഹൈസ്കൂളിൽ നിന്നുളള കായിക ക താരങ്ങൾ

പെരുമ്പാവൂർ:സംസ്ഥാന തല സബ്ജൂനിയർ ഗേൾസ് ഹോക്കി മത്സരത്തിൽ എറണാകുളം ജില്ലാ ടീമിൽ പങ്കെടുത്തതിൽ 10 പേരും ക്രാരിയേലി സെന്റ് മേരീസ്‌ ഹൈസ്കൂളിലെ മി​ടുക്കർ.

തലശേരിയിൽ നടന്ന സംസ്ഥാന തല സബ്ജൂനിയർ ഗേൾസ് ഹോക്കി മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജില്ലക്ക് വേണ്ടി കളിച്ചതിൽ 10 പേരും ക്രാരിയേലി സെന്റ് മേരിസ് ഹൈസ്കൂളിൽ നിന്നുള്ളവർ ആയത് സംസ്ഥാനതലത്തിൽ തന്നെ ഏറെ ശ്രെദ്ധിക്കപ്പെട്ടു, മത്സരത്തിൽ ക്രാരിയേലി സെന്റ് മേരിസ് ഹൈസ്കൂളിലെ സോനാമോൾ എൽദോ ബെസ്റ്റ് ഗോൾ കീപ്പർ ആയും ഏഞ്ചൽ എൽദോ ബെസ്റ്റ് ഡിഫെൻഡർ ആയും തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭാസ്പീക്കർ എ.എൻ. ഷംസീർ, ഹോക്കി അസോസിയേഷൻ പ്രസിഡന്റ്‌ സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു. ക്രാരിയേലി സെന്റ് മേരീസ് ഹൈസ്കൂളിലെ കായിക അദ്ധ്യാപിക സിബി എൽദോസിന്റെ കീഴിൽ പരിശീലിക്കുന്നവരാണ് എറണാകുളം ജില്ലാ ടീമിൽ പങ്കെടുത്ത 10 കായിക താരങ്ങളും എന്നത് ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്നതാണെന്ന് സ്പീക്കർ ഷംസീർ പറഞ്ഞു.