കൊച്ചി: ബഹിരാകാശ ഗവേഷണ രംഗത്ത് സ്വകാര്യമേഖലയുടെ കൂടുതൽ പങ്കാളിത്തം ആവശ്യമാണെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ.എസ്. സോമനാഥ് പറഞ്ഞു. കൊല്ലം ടി.കെ.എം. എൻജിനിയറിംഗ് കോളേജ് അലുംനി അസോസിയേഷൻ കൊച്ചി ചാപ്റ്റർ വാർഷികവും ടെക് കോൺക്ളേവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അമേരിക്കയ്ക്കും റഷ്യയ്ക്കും ഒപ്പം ബഹിരാകാശ ഗവേഷണത്തിൽ മത്സരിക്കാൻ ഇപ്പോൾ ഇന്ത്യയ്ക്ക് കഴിയും. റോക്കറ്റ് വിക്ഷേപണം കുറ്റമറ്റതാക്കാനുള്ള സങ്കീർണമായ കമ്പ്യൂട്ടറുകൾ നിർമ്മിക്കാനുള്ള ശ്രമങ്ങളിലാണ് ഐ.എസ്.ആർ.ഒയെന്നും സോമനാഥ് പറഞ്ഞു.
അലുംനി അസോസിയേഷൻ കൊച്ചി ചാപ്റ്റർ പ്രസിഡന്റ് എ.ആർ.സതീഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജ്യോതിലക്ഷ്മി, പ്രൊഫ. പി.ഒ.ജി. ലബ്ബ, എം.വി.ഹരീഷ് തുടങ്ങിയവർ സംസാരിച്ചു.