തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറ നാരായണ ഗുരുകുലത്തിലെ വാർഷിക ഗുരുപൂജയും സദ്സംഗവും 19ന് നടക്കും. രാവിലെ 9.30 ന് നടക്കുന്ന ഹോമം, ഉപനിഷദ് പാരായണം എന്നിവയ്ക്ക് ശേഷം സ്വാമി മന്ത്ര ചൈതന്യ സംസാരിക്കും. 11 ന് നടക്കുന്ന സദ്സംഗത്തിൽ തൃപ്പൂണിത്തുറ നാരായണ ഗുരുകുലം കാര്യദർശി സ്വാമി രാജൻ അദ്ധ്യക്ഷത വഹിക്കും. ഡോ. ആർ. സുഭാഷ്, ഡോ. സുഗീത, സുഗത പ്രമോദ്,ഗുരുകുലം സ്റ്റഡി സർക്കിൾ ജില്ലാ കാര്യദർശി സി.എസ്. പ്രതീഷ് എന്നിവർ സംസാരിക്കും. രണ്ടിന് സംഗീത കച്ചേരി നടക്കും.