പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം കൂവപ്പടി ശാഖയുടെ കീഴിലുള്ള ഗുരുകൃപകുടുംബ യൂണിറ്റിന്റെ ഇരുപത്തിരണ്ടാമത് വാർഷിക സമ്മേളനം യൂണിയൻ കൺവീനർ കെ. എ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ധന്വന്തരൻ വൈദ്യർ മുഖ്യ പ്രഭാഷണം നടത്തി യൂണിയൻ കമ്മിറ്റി അംഗം ടി.എൻ.സദാശിവൻ, ശാന്ത ശശികുമാർ, ഷിബി ഷാജി, നിത രാജു, ലത മോഹനൻ, ശാഖ സെകട്ടറി അനു പ് എന്നിവർ സംസാരിച്ചു.