കൊച്ചി: നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ ജില്ലാ സമ്മേളനം കളമശേരി രാജഗിരി ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.എം.ആർ. രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കോ-ഓർഡിനേറ്റർ അനന്ദു കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ബീന സെബാസ്റ്റ്യൻ (പ്രസിഡന്റ്), പ്രസാദ് വാസുദേവ് (വർക്കിംഗ് പ്രസിഡന്റ്), അനിയൻ പി. ജോൺ (സെക്രട്ടറി) എന്നിവർ സ്ഥാനമേറ്റു. ഡോ.പി.ആർ. അരുൺ ദേവ്, എസ്.ആർ. രാജീവ്, പി.ജെ. ജോണി പള്ളുവാതുക്കൽ, കെ.വി. നിതീഷ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.