കൊച്ചി: ആലിൻചുവട് ജനകീയ വായനശാലയുടെ വാർഷിക പൊതുയോഗം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ.ശിവദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി പി.എസ് . ശിവരാമകൃഷ്ണൻ, സി.എൽ.ലീഷ്, കെ.എസ്.സലജൻ, ടി.എസ്.ഹരി,സി.ഡി. വത്സലകുമാരി,കെ.വി.ഗിരിജൻ, ലിൻസി റാഫേൽ എന്നിവർ പ്രസംഗിച്ചു.