lupus

കൊച്ചി: നാഷണൽ പോളിസി ഫോർ റെയർ ഡിസീസിൽ ലൂപ്പസ് രോഗത്തെയും ഉൾപ്പെടുത്തണമെന്ന് ലോക ലൂപ്പസ് ദിനാചരണ സമ്മേളനം ആവശ്യപ്പെട്ടു. കേരള ആർത്രൈറ്റിസ് ആൻഡ് റുമാറ്റിസം സൊസൈറ്റി, ലൂപ്പസ് ട്രസ്റ്റ്, ഡോ.ഷേണായിസ് കെയർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കലൂർ എം.ഇ.എസ് ഹാളിൽ നടന്ന സമ്മേളനം നീന ഉദ്ഘാടനം ചെയ്തു. ഡോ.പത്മനാഭ ഷേണായി, ഡോ. കെ നാരായണൻ, ഡോ.വിശാൽ മർവ്വ, ഡോ.കാവേരി കെ. നളിന്ദ, ഡോ. അനുരൂപ വിജയൻ, ലൂപ്പസ് ട്രസ്റ്റ് ഇന്ത്യ പ്രസിഡന്റ് വചസമൃത, ട്രസ്റ്റി അഷറുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ.ബോബി വർക്കി,ഡോ.എം ജ്യോതി, ഡോ.എസ് ഷൈന എന്നിവർ ക്ലാസെടുത്തു.