പെരുമ്പാവൂർ: കടം വാങ്ങിയ പണം തിരിച്ചു നൽകിയില്ലെന്ന് ആരോപിച്ച് ഡി.സി.സി സെക്രട്ടറി അജിത് അമീർ ബാവയും കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എം.പി. നിതാമോളും മറ്റു ചിലരും ചേർന്ന് ഗൃഹനാഥനെ വീട്ടിൽ കയറി മർദ്ദിച്ചെന്ന് പരാതി. പെരുമ്പാവൂർ വെങ്ങോല പൂനൂർ വെട്ടിയ്ക്കൽ മാർട്ടി (53)ന്റെ പരാതിയിൽ പെരുമ്പാവൂർ പൊലീസ് അജിത് അമീർ ബാവയ്ക്കും നിതാമോൾക്കും മറ്റു നാലുപേർക്കുമെതിരെ കേസെടുത്തു.
മാർട്ടിനെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടുക്കളഭാഗത്തു കൂടി മാർട്ടിന്റെ വാടകവീടിനുള്ളിൽ പ്രവേശിച്ച സംഘം കസേരയ്ക്ക് തലയ്ക്കടിച്ചെന്നാണ് പരാതി. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മാർട്ടിൻ 21 ലക്ഷം രൂപ കബളിപ്പിച്ചു എന്നാണ് അജിത് അമീർ ബാവ പറയുന്നത്. കാർ പണയം വച്ച് മാർട്ടിന്റെ കയ്യിൽ നിന്ന് ആറര ലക്ഷം രൂപ വാങ്ങിയിരുന്നതായി മാർട്ടിൻ സമ്മതിക്കുന്നുണ്ട്.